വർണ വെളിച്ചവും, സംഗീതവും ഇഴ ചേരുന്ന മാസ്മരിക രാവുകൾക്ക് ഷാർജയിൽ തുടക്കമായി.

വർണ വെളിച്ചവും, സംഗീതവും ഇഴ ചേരുന്ന മാസ്മരിക രാവുകൾക്ക് ഷാർജയിൽ തുടക്കമായി. ഒൻപതാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഷാർജയിലെ വിവിധ ഇടങ്ങളിലായി 17 കേന്ദ്രങ്ങളിലാണ് ഇക്കുറി നടക്കുക.

Join Nation With Namo

സംസ്കാരവും, കുടുംബവും എന്ന പ്രമേയത്തിൽ ഈ മാസം 16 വരെയാണ് ഷാർജ വെളിച്ചോത്സവം അരങ്ങേറുക. അത്യാധുനിക ഒപ്റ്റിക്കൽ ഇല്യൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വർണ വെളിച്ച വിസ്മയം ഒരുക്കുന്നത്. ഷാർജയിലെ വിവിധ ഇടങ്ങളിലായി 17 കേന്ദ്രങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ആകെ 20 ഷോകളാണ് ഇക്കുറി ഉണ്ടാകുന്നത് എന്ന സംഘാടകരായ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിട്ടി അറിയിച്ചു.യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ആണ് വെളിച്ചോത്സവം സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയും, വാരാന്ത്യ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി 12 വരെയുമാണ് പ്രദർശനം.

ShareTweet0 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply