ശബരിമലയില്‍ ഒരു വര്‍ഷം പഴക്കമുള്ള അരവണയും വില്‍പ്പനയ്ക്ക്

ശബരിമല: ശബരിമലയില്‍ നിന്നും ഒരു വര്‍ഷം പഴക്കമുള്ള അരവണ ലഭിച്ചതായി പരാതി. നിലമ്പൂരില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കാണ് പഴകിയ അരവണ ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ തയാറാക്കിയ അരവണ കൗണ്ടറില്‍ നിന്ന് ലഭിച്ചത്. 2017 ഡിസംബറാണ് ടിന്നില്‍ അരവണ തയാറാക്കിയ ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. അരവണക്ക് പരമാവധി രണ്ട് മാസമാണ് ദേവസ്വം ബോര്‍ഡ് പോലും കാലാവധി പറയുന്നത്. വ്യാഴാഴ്ച വൈകിട്ട് പ്രധാന വിതരണ കൗണ്ടറില്‍ 12 അരവണയില്‍ വാങ്ങിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിനാണ് പഴക്കമുള്ളത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. തീര്‍ത്ഥാടകരുടെ പക്കല്‍ അരവണ വാങ്ങിയതിന്റെ ബില്ലുമുണ്ട്.

വ്രതമെടുത്തു മല കയറി വരുന്ന തീര്‍ത്ഥാടകരോട് ദേവസ്വം ചെയ്യുന്നത് ചതിയാണെന്നു തീര്‍ത്ഥാടകര്‍ പറഞ്ഞു. എന്നാല്‍ പഴക്കമുള്ള അരവണ ശബരിമലയില്‍ ഇല്ല എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. തീര്‍ത്ഥാടകരെ ശബരിമലയില്‍ നിന്നും അകറ്റാനുള്ള ആസൂത്രിത നീക്കമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

Read Original Article Here

Leave a Reply