ശബരിമലയില്‍ യുവതികളെ കടത്താന്‍ കോടതി പറഞ്ഞിട്ടില്ല: ജസ്റ്റിസ് കെമാല്‍പാഷ

പാലക്കാട്: സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഊന്നിപ്പറയുക മാത്രമാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ചെയ്തതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അല്ലാതെ സ്ത്രീകളെ സുരക്ഷ നല്‍കി പ്രവേശിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല.

Join Nation With Namo

എഴുതാപ്പുറം വായിച്ചതാണ് പ്രശ്‌നമായത്. പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ്. ശബരിമലയിലേക്ക് പ്രായം കണക്കാക്കി വനിതാപോലീസുകാരെ നിയോഗിച്ച സര്‍ക്കാരും യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യമാണ് ചെയ്തതെന്നും കെമാല്‍പാഷ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന പൗരാവകാശം പോലീസ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നീതിന്യായപീഠങ്ങളില്‍ മതിയായ യോഗ്യതയില്ലാത്തവര്‍ കടന്നുകയറിയിട്ടുണ്ടെന്നും കെമാല്‍പാഷ തുറന്നടിച്ചു. നെയ്യാറ്റിന്‍ കരയില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പിയും ബെല്‍റ്റുമഴിപ്പിച്ച് പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയ സംഭവത്തിന് പിന്നില്‍ വിവരക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Original Article Here

Digital Signage

Leave a Reply