ശബരിമലയില്‍ വീണ്ടും യുദ്ധസന്നാഹം; യുവതികളെ പ്രവേശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം/പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കുമ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ യുദ്ധസന്നാഹമൊരുക്കി പിണറായി സര്‍ക്കാര്‍. മണ്ഡല മകരവിളക്ക് സമയത്തെ ഭക്തജന വേട്ടയേക്കാള്‍ ശക്തമായ നടപടികള്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. ജില്ലാ കളക്ടറെക്കൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിക്കാനും ശ്രമമുണ്ട്. സായുധ പോലീസ് അടക്കം അയ്യായിരത്തോളം പോലീസുകാരെ ശബരിമലയില്‍ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Join Nation With Namo

കുംഭമാസ പൂജകള്‍ക്ക് ഈമാസം 12 ന് വൈകിട്ട് നട തുറക്കും, 17 ന് അടയ്ക്കും. അഞ്ചു ദിവസത്തിനുള്ളില്‍ വീണ്ടും യുവതികളെ എത്തിക്കാനാണ് നീക്കം. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ പ്രവേശിക്കാനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയ രേഷ്മ നിഷാന്ത് അടക്കമുള്ളവരാണ് എത്തുന്നത്. ഇവരെ എന്ത് വിലകൊടുത്തും ശബരിമലയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ദേവസ്വം മന്ത്രി ഇന്നലെ തിരുവന്തപുരത്ത് പറഞ്ഞത്. ഇതിനായി ഇലവുങ്കല്‍, നിലക്കല്‍, ശബരിമല, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയ്ക്ക് നീക്കമുണ്ട്. മകരവിളക്ക് സമയത്ത് രേഷ്മാ നിഷാന്തിനെയും സംഘത്തെയും ഇതര സംസ്ഥാന ഭക്തര്‍ തടഞ്ഞതിനെ അക്രമമായി ചിത്രീകരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

തുലാമാസ പൂജകള്‍ക്ക് നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലയക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ ഉത്തരവില്‍ പറയുന്നത്. ഭക്തരെയും മാധ്യമപ്രവര്‍ത്തകരെയും നട തുറക്കുന്ന ദിവസം 10 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് കടത്തി വിടൂ. സായുധ വിഭാഗം അടക്കം അയ്യായിരത്തോളം പോലീസുകാരെ ശബരിമലയിലേക്ക് അയക്കാനും ആഭ്യന്തര വകുപ്പ് തീരുമാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും സുരക്ഷാ ചുമതല നല്‍കുക. ഇത്തവണയും എഡിജിപി മനോജ് എബ്രഹാമിനാണ് ശബരിമലയിലെ ഏകോപന ചുമതല.

യുവതികളെ തടയാതിരിക്കാന്‍ ശബരിമല കര്‍മ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും ഭക്തജനകൂട്ടായ്മകളിലും അയ്യപ്പജ്യോതിയിലും പങ്കെടുത്ത വിശ്വാസികളെയും മുന്‍കൂര്‍ തടവിലാക്കാനുള്ള നീക്കവുമുണ്ട്. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ആചാരലംഘന നീക്കം തടഞ്ഞ നിരവധി അയ്യപ്പഭക്തരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചത്.

Read Original Article Here

Digital Signage

Leave a Reply