സത്രം -പുല്ലുമേട് കാനനപാതയില്‍ അയ്യപ്പഭക്തരുടെ സുരക്ഷ ശക്തമാക്കി വനം വകുപ്പ്

Amazon Great Indian Sale

സത്രം -പുല്ലുമേട് കാനനപാതയില്‍ അയ്യപ്പഭക്തരുടെ സുരക്ഷ ശക്തമാക്കി വനം വകുപ്പ്

Amazon Great Indian Sale

ഇടുക്കി: ഇടുക്കി ജില്ലയിലെ സത്രം -പുല്ലുമേട് കാനനപാതയില്‍ അയ്യപ്പഭക്തരുടെ സുരക്ഷ ശക്തമാക്കി വനം വകുപ്പ്. കാട്ടാന ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് കാനനപാതയില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചത്.

ശബരിമലയിലേയ്ക്ക് ഏറ്റവും കൂടതല്‍ അയ്യപ്പ ഭക്തര്‍ എത്തുന്ന പരമ്പരാത കാനനപാതയാണ് സത്രം – പുല്ലുമേട് കാനനപാത. ഇത്തവണ ഇതുവരെ ഇരുപതിനായിരത്തിലധികം ഭക്തരാണ് കാനനപാത വഴി ശബരിമലയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ തവണ നാല്‍പതിനായിരത്തിന് മുകളില്‍ ഭക്തര്‍ പുല്ലുമേട് വഴി ശബരിമലയില്‍ എത്തിയിരുന്നു. എരുമേലി കാനനപാതയില്‍ കോരുത്തോട് അയ്യപ്പഭക്തന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കാട്ടാനകളെ നിരീക്ഷിക്കാന്‍ പ്രത്യേക വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സത്രം, സീതക്കുഴി ,സീറോ പോയിന്റ്, ഉപ്പുപാറ , കഴുതക്കുഴി, സന്നിധാനം എന്നിവിടങ്ങളിലാണ് പ്രത്യേക സംഘം നില ഉറപ്പിച്ചിരിക്കുന്നത്.ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെറു സംലങ്ങളായാണ് അയ്യപ്പഭക്തരെ കടത്തി വിടുന്നത്. മകര വിളക്ക് ദിനമായ തിങ്കളാഴ്ച രണ്ടു മണി വരെ മാത്രമേ ഭക്തരെ സത്രം പുല്ലുമേട് കാനന പാത വഴി കടത്തിവിടു എന്നും അധികൃതര്‍ അറിയിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply