സബ്കളക്ടര്‍ രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സബ്കളക്ടര്‍ രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Join Nation With Namo

തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍. ജനവികാരം മാനിക്കാതെ ബ്യൂറോക്രസി നാടകം കളിക്കുന്നുവെന്നും സബ് കളക്ടറെ വിമര്‍ശിച്ച് ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കളക്ടറെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രി തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മൂന്നാറിലെയും ഇടുക്കിയിലെയും ജനങ്ങളുടെ വികാരത്തെ മാനിക്കാതെ ബ്യൂറോക്രസി നാടകം കളിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ സബ് കളക്ടറെ വിമര്‍ശിച്ചു. ആരോടും ഒന്നിനോടും പ്രതിബദ്ധതയില്ലാത്തവരായി ഒരു വിഭാഗം ഐഎഎസുകാര്‍ മാറുന്നെന്നും ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിട്ടുണ്ട്്.

അതേസമയം, സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. എംഎല്‍എ യുടെ നടപടി ശരിയല്ലെന്നാണ് അഭിപ്രായമെന്നും വിഎസ് പറഞ്ഞു.

Read Original Article Here

Digital Signage

Leave a Reply