സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം: രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം: രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Join Nation With Namo

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അവഹേളിച്ചതില്‍ വനിതാ കമ്മീഷന്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് സബ്കളക്ടറിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. സബ്കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും ഐഎഎസ് ലഭിച്ചെന്ന് കരുതി കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടു കൂടി എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിലെ കൈയ്യേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് എജിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് എജി പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണവും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയും റിപ്പോര്‍ട്ടിലുണ്ട്. എസ് രാജേന്ദ്രന്റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമവിരുദ്ധനിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തില്‍ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Read Original Article Here

Digital Signage

Leave a Reply