സമൂഹമാധ്യമത്തിലെ ചതിക്കുഴി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. നല്ലളം സ്വദേശി അമിത് സുഹൃത്തുക്കളായ അല്‍ത്താഫ്, സല്‍മാനുള്‍ ഫാരിസ്, അബ്ദുല്‍ അസീസ് എന്നിവരുൾപ്പടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമിത് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും ഇയാളോടൊപ്പം പോവുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും ഇവരെ കണ്ടെത്താനായി തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ തൊടുപുഴയിൽ വച്ച് സംഘത്തെ അറസ്റ്റ് ചെയ്യുകയും പോക്സോ വകുപ്പ് പ്രകാരം ആറുപേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

Join Nation With Namo

Share3Tweet3 SharesRead Original Article Here

Digital Signage

Leave a Reply