സാമ്പത്തിക സംവരണം; മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരം: എന്‍എസ്എസ്

Amazon Great Indian Sale

ചങ്ങനാശേരി: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണെന്ന് എന്‍എസ്എസ്. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹികനീതി നടപ്പാക്കാനുള്ള നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Amazon Great Indian Sale

മന്നത്ത് പത്മനാഭന്റെ കാലം മുതല്‍, മാറി മാറി വരുന്ന സര്‍ക്കാരുകളോട് എന്‍എസ്എസ് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമാധാനപരമായി വിവിധ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനും അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ 2006-ല്‍ നിയമിച്ച സിന്‍ഹു കമ്മീഷന്‍ മുമ്പാകെ വിവരങ്ങളും തെളിവുകളും എന്‍എസ്എസ് ഹാജരാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ കൂടി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആ വിഭാഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Read Original Article Here

Amazon Great Indian Sale

Leave a Reply