സുകൃതം സേവാ നിലയത്തിന്റെ ശിലാസ്ഥാപനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു

സുകൃതം സേവാ നിലയത്തിന്റെ ശിലാസ്ഥാപനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു

Join Nation With Namo

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് സുകൃതം സേവാ നിലയത്തിന്റെ ശിലാസ്ഥാപനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു. മൂന്ന് നിലകളിലായി ഇരുപത്തിയൊന്നായിരം ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഓട്ടിസം ബാധിച്ചവരും നിരാലംബരായ വ്യക്തികളെയും സംരക്ഷിക്കാനായി നിര്‍മിക്കുന്നത്.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചങ്ങനാശ്ശേരി പുഴവാത് കേന്ദ്രമാക്കി ഭിന്നശേഷിക്കാരായ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ കേന്ദ്രമായ സുകൃതം സേവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഓട്ടിസം ബാധിച്ചവരേയും നിരാലംബരായ വ്യക്തികളെയും ഇതിനോടകം ഇവിടെ സംരക്ഷിച്ചുപോരുന്നു. നിലവില്‍ 10 അന്തേവാസികളും 6 പരിചാരകരും ആണ് സേവാ നിലയത്തില്‍ ഉള്ളത് . പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ അമ്പതിലധികം ആളുകളെ ഇവിടെ പരിപാലിക്കാന്‍ കഴിയും. മൂന്ന് നിലകളിലായി ഇരുപത്തിയൊന്നായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കാന്‍ വിഭാവനം ചെയ്യുന്നത്. കെട്ടിടത്തിന് ശിലാസ്ഥാപനകര്‍മ്മം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു

ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫസര്‍ പികെ രാജപ്പന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ശ്രീമത് ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സി എഫ് തോമസ് എംഎല്‍എ ആര്‍എസ്എസ് വിഭാഗ് സംഘചാലക് എംഎസ് പദ്മനാഭന്‍ ഡോക്ടര്‍ ആര്‍ വി നായര്‍ അംബിക വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Read Original Article Here

Digital Signage

Leave a Reply