സുഖത്തിന്റെ സ്വരൂപം

സുഖം ബാഹ്യവസ്തുക്കള്‍മൂലവും തന്റേതുകള്‍മൂലവും ലഭിക്കുന്നതാണെങ്കില്‍ അവ വര്‍ധിക്കുമ്പോള്‍ സുഖവും വര്‍ധിക്കുന്നു. അവ കുറയുമ്പോള്‍ സുഖവും കുറയുന്നു. എന്നാല്‍ നമ്മുടെ സാക്ഷാല്‍ അനുഭവം ഇതാണോ?

Join Nation With Namo

നിദ്രയില്‍ ആണ്ടിരിക്കുന്ന ഒരുവന് തന്റേതായി യാതൊന്നുമില്ല. ബാഹ്യമായി ശരീരം പോലുമില്ല. ഈ അവസ്ഥയില്‍ ദുഃഖത്തിനു പകരം ആനന്ദമാണനുഭവം. അതുകൊണ്ടുതന്നെ ഗാഢനിദ്രയ്ക്ക് ആരും ഇഷ്ടപ്പെടുന്നു. ഇതില്‍നിന്ന് സുഖം നമ്മുടെ ജന്മസ്വഭാവമാണെന്നും അത് പുറത്തുനിന്ന് വന്നു കിട്ടാനുള്ളതല്ലെന്നും സ്പഷ്ടമാവും. നമ്മുടെ യഥാര്‍ഥ സ്വരൂപത്തെ അറിഞ്ഞാല്‍ അതു ദുഃഖസമ്മിശ്രമല്ലാത്ത ആനന്ദം മാത്രമാണെന്നു നേരില്‍ കണ്ട് അതിനെ അനുഭവിക്കാം.

Read Original Article Here

Digital Signage

Leave a Reply