പത്തനംതിട്ട : ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ശബരിമല ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിധി പറയുന്നത് 30ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
കേസില്‍ ജാമ്യം ലഭിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം ലഭിക്കുകയാണെങ്കില്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ബുധനാഴ്ച നെയ്യാറ്റിന്‍കര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ 52കാരിയെ തടഞ്ഞുവെന്ന കേസില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. അഡ്വ. രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്.
