സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍

Amazon Great Indian Sale

കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അബ്ബാസിയ നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ സഞ്ജു ജോണ്‍ അദ്ധ്യക്ഷനായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. ഇടവക സെക്രട്ടറി വി.റ്റി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ റവ. കെ.എസ്. ശമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാ, സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ ജേക്കബ് തോമസ്, അസോസിയേറ്റ് വികാരി ഫാ. ജിജു ജോര്‍ജ്ജ്, NECK സെക്രട്ടറി റോയി യോഹന്നാന്‍, സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവക വികാരി ഫാ തോമസ്‌കുട്ടി, ഭദ്രാസന കൗണ്‍സില്‍ അംഗം അലക്‌സ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ഇടവക ആക്ടിങ്ങ് ട്രസ്റ്റി റോണി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികള്‍, ഈജിപ്ഷ്യന്‍ ഡാന്‍സ്, നാടന്‍ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകള്‍, കുഞ്ഞുങ്ങള്‍ക്കായി ഗെയിം സ്റ്റാളുകള്‍ എന്നിവ നടത്തപ്പെട്ടു. കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അര്‍ഷാദ്, മൃദുല വാര്യര്‍, ബിനോയ് കെ.ജെ. എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും നടന്നു.

Amazon Great Indian Sale

ShareTweet0 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply