സെന്‍സെക്‌സ് പോയിന്റ് ഉയര്‍ന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തില്‍

Amazon Great Indian Sale

മുംബൈ : ഓഹരി വിപണി നേട്ടത്തില്‍.സെന്‍സെക്‌സ് 231.98 പോയിന്റ് ഉയർന്നു 36212ലും നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന് 10,855ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, വാഹനം, ഉപഭോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികലാണ് കൂടുതലും നേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1442 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Amazon Great Indian Sale

ആക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്തപ്പോൾ യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ ഹീറോ മോട്ടോ കോര്‍പ്പ്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി, എച്ച്.സി.എല്‍ ടെക്, ടി.സി.എസ്തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

TagsSensex Nifty stock market SHARE MARKET Sensex RateRead Original Article Here

Amazon Great Indian Sale

Leave a Reply