സെന്‍സെക്‌സ് പോയിന്റ് ഉയര്‍ന്നു : നേട്ടം കൈവിടാതെ ഓഹരി വിപണി

മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്‌സ് 34.07 പോയിന്റ് ഉയര്‍ന്ന് 36616.81 എന്ന നിലയിലും നിഫ്റ്റി 22.10 പോയിന്റ് ഉയര്‍ന്ന് 19,934.40 എന്ന നിലയിലും നേട്ടത്തോടെ ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 852 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, 1679 ഓഹരികള്‍ നഷ്ടത്തിലും 146 ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു വ്യാപാരം.

Join Nation With Namo

ഓട്ടോമൊബൈല്‍ മേഖലയിലെ ഓഹരികള്‍ കരുത്താർജ്ജിച്ചപ്പോൾ കണ്‍സംഷന്‍, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, മെറ്റല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചപ്പോൾ ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

TagsSensex Nifty BSE stock market SHARE MARKETRead Original Article Here

Digital Signage

Leave a Reply