സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആപ്പ്; ആപ്പിളിനും ഗൂഗിളിനുമെതിരെ വിമര്‍ശനം

സാന്‍ഫ്രാന്‍സിസ്‌കോ: പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുളള സൗദി സര്‍ക്കാരിന്റെ ആപ്പ് പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനും ഗൂഗിളിനുമെതിരെ വിമര്‍ശനം ശക്തം. സൗദി സര്‍ക്കാരിന്റെ അബ്ഷര്‍ എന്ന ആപ്പിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

Join Nation With Namo

യാത്ര ചെയ്യുന്ന സ്ത്രീകള്‍ അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ അവരുടെ പുരുഷന്‍മാര്‍ക്ക് അബ്ഷര്‍ ആപ്പിന്റെ ഉപയോഗത്തിലൂടെ എസ്എംഎസ് വരുന്നു. സ്ത്രീവിരുദ്ധതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഇത്തരം ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

എന്നാല്‍ അബ്ഷര്‍ ആപ്പില്‍ നിരീക്ഷണ സംവിധാനമല്ലാതെ വേറെയും നിരവധി ഫീച്ചറുകള്‍ സൗദി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഫൈനുകള്‍ ഒടുക്കുന്നതടക്കമുള്ള സര്‍വീസ് ആപ്പ് ഉപയോഗിച്ച് സാധിക്കാനാകും.

ആപ്പ് സ്ത്രീവിരുദ്ധതയും ലിംഗ വിവേചനവും വളര്‍ത്തുന്നതാണെന്നും ഇത് പിന്‍വലിക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

അതേസമയം, ഈ സംഭവത്തിനെക്കുറിച്ച് ആപ്പിളും ഗൂഗിളും പ്രതികരിക്കാന്‍ തയ്യാറായില്ല.

Share186Tweet159 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply