സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; രാജേന്ദ്രനെതിരെ എംഎം മണി

സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; രാജേന്ദ്രനെതിരെ എംഎം മണി

Join Nation With Namo

ഇടുക്കി: ദേവികുളം സബ് കളക്ടറോട് പോശമായി പെരുമാറിയ എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ മന്ത്രി എംഎം മണി. എംഎൽഎയുടെ പരാമർശം തെറ്റായിപ്പോയി. ഖേദപ്രകടനത്തിലെ പരാമർശവും ശരിയായില്ല. സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും മണി പറഞ്ഞു.

രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം രെഗത്തെത്തിയിരുന്നു. എംഎൽഎയുടെ പരാമർശങ്ങൾ പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രേണു രാജിനെ അപമാനിക്കുന്ന വിധം സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് എംഎൽഎയെ തള്ളി പാർട്ടി രംഗത്തെത്തിയത്.

Read Original Article Here

Digital Signage

Leave a Reply