സ്ത്രീയും പുരുഷനും മാത്രമല്ല ടിന്ററില്‍ 23 പുതിയ ലിംഗഭേദങ്ങള്‍

Amazon Great Indian Sale

ഡേറ്റിങ് ആപ്ലിക്കേഷനായ ടിന്റര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്ത്രീയും പുരുഷനും കൂടാതെ 23 ലിംഗഭേദങ്ങള്‍ (Genders) കൂടി തിരഞ്ഞെടുക്കാന്‍ ടിന്ററില്‍ ഇനിമുതല്‍ സൗകര്യമുണ്ടാവും. തങ്ങള്‍ക്ക് യോജിച്ച ലിംഗഭേദം തിരഞ്ഞെടുക്കാന്‍ ഇതുവഴി ടിന്റര്‍ ഉപയോക്താക്കള്‍ക്കാവും. ഇത്രനാളും സ്ത്രീ, പുരുഷന്‍ എന്നീ ലിംഗഭേദങ്ങള്‍ മാത്രമാണ് ടിന്ററില്‍ ഉണ്ടായിരുന്നത്. ട്രാന്‍സ് ജെന്റര്‍ ഉള്‍പ്പടെ 23 ലിംഗഭേദങ്ങളാണ് ടിന്ററില്‍ പുതിയതായി ചേര്‍ത്തത്.

Amazon Great Indian Sale

ഉപയോക്താക്കള്‍ക്ക് സത്യസന്ധമായി അവരുടെ വ്യക്തിത്വം പ്രകാശിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ടിന്റര്‍ ജനറല്‍ മാനേജര്‍ താരു കപൂര്‍ പറഞ്ഞു.

സ്വന്തം ലൈംഗികതയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ ചേര്‍ക്കാമെന്ന് ടിന്റര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്. ഇതിനായി പ്രൊഫൈല്‍ എഡിറ്റ് ചെയ്ത്. ' I Am' എന്നത് തിരഞ്ഞെടുക്കുക. ശേഷം 'More' തിരഞ്ഞെടുക്കുക. നിങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായത് അതിലെ ജന്റര്‍ ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കാം. തങ്ങളുടെ ലിംഗഭേദം എന്താണെന്നുള്ളത് പ്രദര്‍ശിപ്പിക്കാന്‍ പുതിയ ടോഗിള്‍ ബട്ടനും ടിന്റര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുമ്പ് എല്ലാ ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്ക് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇനിമുതല്‍ ട്രാന്‍സ് ജെന്റര്‍മുതല്‍ ലിംഗഭേദം സ്ഥിരീകരിക്കാത്ത വിഭാഗങ്ങള്‍ക്ക് (Gender non-conforming Community)വരെ ടിന്ററിനെ ആശ്രയിക്കാമെന്നും ബ്ലോഗില്‍ പറയുന്നു.

Tinder Gendersസ്ത്രീ, പുരുഷന്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് ശരിയായ വ്യക്തിത്വം വെളിപ്പെടുത്തിയ പലരേയും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത് പുറത്താക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ പുറത്താക്കപ്പെട്ടവരെയെല്ലാം ടിന്റര്‍ വീണ്ടും തങ്ങളുടെ സേവനങ്ങളിലേക്ക് സ്വാഗതം ചെയ്തു.

എല്‍ജിബിടിക്യു വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഹംസഫര്‍ ട്രസ്റ്റുമായി ടിന്റര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയുന്നതിനും ആവശ്യമായ ആരോഗ്യ സഹായങ്ങള്‍ക്കും കൗണ്‍സിലിങിനും ഹംസഫര്‍ ട്രസ്റ്റിനെ സമീപിക്കാമെന്ന് ടിന്റര്‍ നിര്‍ദേശിക്കുന്നു. ഫോണ്‍ വഴി കൗണ്‍സെലര്‍മാരുമായും ഡോക്ടര്‍മാരുമായും സംസാരിക്കുകയും ചെയ്യാം.

Content Highlights: Tinder adds 23 new gender options in india

Read Original Article Here

Amazon Great Indian Sale

Leave a Reply