സ്മാര്‍ട്‌ഫോണ്‍ ഡിസ്‌പ്ലേയ്ക്ക് എന്തിനാണ് ദ്വാരം? പുതുമയുമായി ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേ

Amazon Great Indian Sale

ടുവില്‍ നോച്ച് (Notch) ഡിസ്‌പ്ലേ ഫോണുകളും പഴഞ്ചനാവുമോ. ഒരു പക്ഷെ ലോകം ഏറെ കാത്തിരിക്കുന്ന സാംസങ്ങിന്റെ അടുത്ത ഫ്ലാഗ്​ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എസ് 10 എത്തുന്നതോടെ നോച്ച് ഡിസ്‌പ്ലേയ്കളുടെ ട്രെന്റ് അവസാനിച്ചേക്കാം. കാരണം ഗാലക്‌സി എസ് 10 ന്റെ ഡിസ്‌പ്ലേ രൂപകല്‍പന പുതിയൊരു ആശയം ഉള്‍ക്കൊള്ളുന്നതാവാനിടയുണ്ട്.

Amazon Great Indian Sale

സാംസങ് എസ് 10 സ്മാര്‍ട്‌ഫോണിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും അനുമാനങ്ങളും ചോര്‍ന്നുകിട്ടിയ വിവരങ്ങളും വാര്‍ത്തകളിലൂടെ പ്രചരിക്കുന്നുണ്ട്. ഗാലക്‌സി എസ് 10 സ്മാര്‍ട്‌ഫോണില്‍ ദ്വാരമുള്ള ഡിസ്‌പ്ലേയായിരിക്കും എന്നാണ് പുതിയ വാര്‍ത്ത. ഇന്‍ഫിനിറ്റി-ഒ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്‌പ്ലേയുടെ പേറ്റന്റ് അപേക്ഷയില്‍ നല്‍കിയ ചിത്രങ്ങള്‍ പുറത്തുവന്നു.

image
ഗാലക്സി എസ് 10 പേറ്റന്റ് അപേക്ഷയിൽ നൽകിയ ഡിസ്പ്ലേ മാതൃകകൾ

ഡച്ച് വെബ്‌സൈറ്റ് ആയ ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ ആണ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി ഡിസ്‌പ്ലേയുടെ ഒരു കോണില്‍ പഞ്ച് ഹോള്‍ മാതൃകയില്‍ ഒരു ദ്വാരം ഉണ്ടാവും. പുറത്തുവന്ന രണ്ട് ഡിസ്‌പ്ലേ മാതൃകകളില്‍ ഒന്നിന് ചെറിയ അളവില്‍ വളച്ചെടുത്ത (Curved) ഡിസ്‌പ്ലേയും മറ്റേതിന് കൂടുതല്‍ വളച്ചെടുത്ത ഡിസ്‌പ്ലേയുമാണുള്ളത്.

ആപ്പിള്‍ ഐഫോണിനെ അനുകരിച്ച് മുന്‍നിര ആന്‍ഡ്രോയിഡ് കമ്പനികളെല്ലാം നോച്ച് ഡിസ്‌പ്ലേ ഫോണുകള്‍ അവതരിപ്പിച്ചപ്പോഴും ആ രീതി പിന്തുടരില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ച സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് സാംസങ്. പകരം ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്ന ആശയത്തില്‍ തന്നെ അവര്‍ ഉറച്ചുനിന്നു. ഈ ആശയത്തില്‍ നിന്നുകൊണ്ടു തന്നെയുള്ള പുതിയ കാല്‍വെയ്പ്പാണ് ഇന്‍ഫിനിറ്റി- ഓ ഡിസ്‌പ്ലേ എന്ന് പേറ്റന്റ് അപേക്ഷയിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

Content Highlights: samsung infinity O displays patent images show punch hole like hole for camera

Read Original Article Here

Amazon Great Indian Sale

Leave a Reply