പ്രണയമുണ്ട്, വിപ്ലവമുണ്ട്, രക്തസാക്ഷിയുമുണ്ട്….ചിന്തമാത്രമില്ല….!!!!
ജാതിയും മതവുമൊന്നും നോക്കാതെ അവർ പ്രണയിച്ചു.അന്വശ്വര പ്രണയത്തിൻറെ രക്ത സാക്ഷിയായി കൊല്ലമെന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് കോട്ടയുടെ വിപ്ലവ മണ്ണിൽ മരിച്ചുവീണു. പ്രണയത്തിനായി ക്യാംപയിൻ സംഘടിപ്പിച്ച ചുംബന സമരമെന്ന പരിപാടി സംഘടിപ്പിച്ച ഡിവൈഎഫ്ഐ ഇവിടെ കൊലപാതകികളായി. നമുക്ക് ജാതിയില്ലെന്ന് പറയുന്നത് വെറുതേയല്ലേ ഡിവൈഎഫ്ഐ ക്കാരാ..? നിങ്ങൾക്കൊരു നേതാവുണ്ടല്ലോ കൊല്ലത്ത് നിന്നുള്ള യുവജന കമ്മീഷനിലൊക്കെയുള്ള… അതേ അവർക്ക് ഒന്ന് പൊട്ടിക്കരഞ്ഞ് കൂടേ..? ഭർത്താവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷൻറെ പടി കയറിയിറങ്ങിയപ്പോളോ.. പ്രണയച്ചതിൻറെ പേരിൽ യുവാവ് കൊല്ലപെട്ടപ്പോഴോ എന്തേ ഉയർന്നില്ല നിങ്ങളുടെ നീതിബോധവും വിപ്ലവ ബോധവും…ചിന്തിച്ച് നോക്കൂ…നിങ്ങൾ ഇന്നലെകളിൽ പറഞ്ഞതും നിങ്ങളുടെ ഇപ്പോഴത്തെ നിലപാടും…നിങ്ങളോട് ഇത്രമാത്രമേ പറയാനുള്ളൂ….ചിന്തയുണ്ടായിരിക്കണം…..!!!!
