സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

Amazon Great Indian Sale

റിയാദ്: സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ആഴ്ച്ച വരാനിരിക്കുന്നത് അതിശക്തമായ മഴയെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ ഏറ്റവും ശക്തമാക്കുക.ഇതോടൊപ്പം താപനിലയിലും മാറ്റം വരും. വരാനിരിക്കുന്ന മഴയുടെ തോത് ഊഹിക്കാവുന്നതിലും അപ്പുറമാണെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

Amazon Great Indian Sale

മക്ക, മദീന, ഹായില്‍, അല്‍ ഖസീം, പ്രവിശ്യകളിലും ദക്ഷിണ – പശ്ചിമ ഹൈറേഞ്ചുകളിലും ഈ ആഴ്ച്ച ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ -പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മന്‍ ഗുലാം പറഞ്ഞു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി. മഴ ഏറ്റവും ശക്തി പ്രാപിക്കുക ഈ ആഴ്ച്ച മധ്യത്തോടെയായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Original Article Here

Amazon Great Indian Sale

Leave a Reply