ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ; കാമറൂണ്‍ സ്വദേശി പിടിയിൽ

Amazon Great Indian Sale

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ; കാമറൂണ്‍ സ്വദേശി പിടിയിൽ

Amazon Great Indian Sale

മഞ്ചേരി ;ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശി മൈക്കിള്‍ ബൂന്‍വി ബോന്‍വ(29) നെ മഞ്ചേരി പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം എട്ടായി.

മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും രസീപ്റ്റുകളും, വെബ്‌സൈറ്റും മറ്റും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരനായ ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കാമറൂണ്‍ സ്വദേശിയില്‍ എത്തിയത്.

മെഡിക്കല്‍ വിസയിലാണ് മൈക്കിള്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ ബന്ധപ്പെട്ട ഫോറീനേഴ്‌സ് ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യാതെ അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു.

Read Original Article Here

Amazon Great Indian Sale

Leave a Reply