100 കോടിയുടെ മഹാപ്രളയം പദ്ധതിയുമായി സേവാഭാരതി

Amazon Great Indian Sale

പാലക്കാട്: മഹാപ്രളയം നാശം വിതച്ച എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളുടെ പുനര്‍നിര്‍മാണത്തിനായി 100 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് സേവാഭാരതി സംഘടനാസെക്രട്ടറി യു.എന്‍. ഹരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Amazon Great Indian Sale

തലചായ്ക്കാനൊരിടം പാര്‍പ്പിടം പദ്ധതി വഴി പുതിയത്, അറ്റകുറ്റപ്പണി എന്നീ ഇനത്തില്‍ 500 വീടുകള്‍ സേവാഭാരതി നിര്‍മിച്ചു നല്‍കും. 50 വീടുകളുടെ പണി ആരംഭിച്ചു. 14 കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. ആലപ്പുഴ, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും, നഗരസഭാവാര്‍ഡുകളിലും പുതിയ 500 യൂണിറ്റുകള്‍ രൂപീകരിക്കും. ഓരോ രജിസ്‌റ്റേഡ് യൂണിറ്റുകളും അട്ടപ്പാടി, വയനാട്, കടലോര മേഖലകള്‍ ദത്തെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. മേജര്‍ സുധാകര്‍പിള്ള, ജനറല്‍ കണ്‍വീനര്‍ വി.പി. മുരളീധരന്‍, ജില്ലാസെക്രട്ടറി ബിജു എന്നിവര്‍ പങ്കെടുത്തു.

Read Original Article Here

Amazon Great Indian Sale

Leave a Reply