27 പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് പീഡനം : യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രണയം നടിച്ച് വിദ്യാര്‍ഥിനികളെ വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കല്ലറ മറ്റം ജീതുഭവനില്‍ ജിന്‍സു(24)വാണ് അറസ്റ്റിലായത്.

ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഒരാളോടൊപ്പം കണ്ടതായി അധ്യാപികയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററിന് കൈമാറി.
തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു.

ShareTweet0 SharesRead Original Article Here

Leave a Reply