Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Business

ദീപാവലി ആഘോഷമാക്കാൻ എമിറേറ്റ്സും ; യാത്രക്കാർക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി : ദീപാവലി ആഘോഷമാക്കാൻ യാത്രക്കാർക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. ദീപാവലി കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരമ്പരാഗത ദീപാവലി വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും, നവംബര്‍ 9 മുതല്‍ 11വരെ ബുക്ക് ചെയ്യുന്നവര്‍ക്കും, 2018 നവംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 31വരെ യാത്ര ചെയ്യുന്നവര്‍ക്കും ഉള്ള ഇളവുകളുമാണ് കമ്പനി പ്രഖ്യാപിച്ചത്. ന്യൂ യോര്‍ക്ക് , ചിക്കാഗോ, ലണ്ടന്‍, ഒര്‍ലാണ്ടോ മാഡ്രിഡ്, ലിസ്ബണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ബാഴ്സലോണ എന്നിവടങ്ങളിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Emirates

ദുബായ്ക്കും ഇന്ത്യക്കും ഇടയില്‍ നവംബര്‍ 4 മുതല്‍ 10വരെ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക ദീപാവലി വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരാമായിരിക്കും ഒരുക്കുക. ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എമിറേറ്റ്‌സ് ലോഞ്ചുകളില്‍ ഇവ ലഭ്യമാക്കും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് എല്ലാ മീലുകള്‍ക്കുമൊപ്പം മോടിച്ചൂര്‍ ലഡ്ഡു,ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് അന്‍ജീര്‍ ചക്കാര്‍, മോട്ടിചൂര്‍ ലഡ്ഡു എന്നിവ ആഘോഷ വേളയില്‍ എമിറേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ലഡ്ഡു, ജിലേബി, തുടങ്ങിയ മധുര പലഹാരങ്ങള്‍, ബിരിയാണി, ചപ്പാത്തി, സമോസ, ഡാല്‍ കച്ചോരി, ഖീര്‍, രസമലൈ, അംഗൂറി റബ്ഡി എന്നീ പ്രത്യേക വിഭവങ്ങളും യാത്രക്കാര്‍ക്കായി ലഭ്യമാക്കും.
ദുബായ് ഡല്‍ഹി കേപ് ടൗണ്‍, ജോഹന്നാസ്ബര്‍ഗ്, കുലാലംപൂര്‍ എന്നിവടങ്ങളിലെ പ്രീമിയം ലോഞ്ചുകളില്‍ നവംബര്‍ 7 ന് ആഘോഷങ്ങള്‍ നടക്കും.

EMIRATES

ഉപഭോക്താക്കള്‍ക്ക് സീസണല്‍ മെനു ലഭ്യമാക്കുന്നതിനുള്ള എമിറേറ്റ്‌സ് ഉദ്യമത്തിന്റെ ഭാഗമായാണിതെന്നു എമിറേറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യാത്ര ചെയ്യുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള പുതിയ രുചികള്‍ പരീക്ഷിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ക്രിസ്മസ്, ന്യൂ ഇയര്‍, ഈദ് എന്നീ പ്രത്യേക ആഘോഷ അവസരങ്ങളിലും പ്രത്യേക മെനു തയാറാക്കാറുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Read Original Article Here

Tags
Show More
loading...

Related Articles

Leave a Reply

Close