Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
zUncategorized

നാസ ടെലിസ്‌കോപ്പ് കണ്ടെത്തിയ സ്‌മൈലി മുഖമുള്ള ഗാലക്‌സി ക്ലസ്റ്റര്‍

മെസഞ്ചര്‍ സേവനങ്ങളുടെ ഇക്കാലത്ത് സ്‌മൈലി മുഖങ്ങള്‍ എല്ലായിടത്തുമുണ്ട്. ഇപ്പോഴിതാ ബഹിരാകാശത്തും ഒരു സ്‌മൈലി മുഖം കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ഗാലക്‌സി ക്ലസ്റ്ററിനെ കണ്ടെത്തിയത്.

ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ദൂരദര്‍ശിനി ഈ ചിത്രം പകര്‍ത്തിയത്.നക്ഷത്രങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച പഠനങ്ങളിലായിരുന്നു നാസ. ദൂരെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീല്‍ഡ് ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്.

ഗാലക്‌സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം. ഇതില്‍ ഭൂരിഭാഗവും എസ്ഡിഎസ്എസ് ജെ0952+3434 ഗാലക്‌സി ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതാണ്.

സ്‌മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്‌സികളാണ്. എന്നാല്‍ വായ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതായത് ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശം ദൂരദര്‍ശിനിയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. ഈ സഞ്ചാരത്തിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തൂകൂടെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പ്രകാശം വഴിമാറുകയും സഞ്ചരിക്കുകയും അത് വൃത്താകൃതിയില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് വായയായി തോന്നിയത്.

Read Original Article Here

Show More
loading...

Related Articles

Leave a Reply

Close