Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
zUncategorized

ഇന്ത്യയില്‍ ആപ്പിള്‍ വില്പന കുറയുന്നു, കാരണം ഇതാണ്

രോ തവണയും പുതിയ അപ്‌ഡേഷനുമായി വിപണിയിലെത്തുന്നുണ്ടെങ്കിലും ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ വില്‍പ്പന കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനേത്തുടര്‍ന്ന് ഐഫോണ്‍ ടെന്‍ ആര്‍ കൂടുതല്‍ പുറത്തിറക്കില്ലെന്നതാണ് ഏറ്റവും ഒടുവില്‍വന്ന വാര്‍ത്ത.

ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന രീതിയില്‍ ഉയരാത്തതിന് പല കാരണങ്ങളുണ്ടെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. കൂടിയ വിലയാണ് ഇതില്‍ ആദ്യത്തേത്. ശരാശരി വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെമാത്രമുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആപ്പിള്‍ ഉത്പന്നങ്ങളുടേത് വന്‍വില തന്നെയാണ്. ഐഫോണ്‍ ടെന്‍ ആറിന് വില 76,900 രൂപയാണെന്ന കാര്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട വസ്തുതയാണ്.

അതേസമയം തന്നെ കുറഞ്ഞ വിലയിലും ഐഫോണിന്റെ എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ചൈനാ നിര്‍മ്മിത ഫോണുകള്‍ വിപണിയില്‍ ലഭ്യമാണെന്നതാണ് മറ്റൊരു കാരണം. അതേ ഫീച്ചറുകളുള്ള ചൈനീസ് ഫോണിന് ഇന്ത്യയില്‍ മൂന്നിലൊന്ന് വില കൊടുത്താല്‍ മതി. വണ്‍പ്ലസ്, സാംസങ് ഫോണുകള്‍ക്ക് പ്രിയമേറുന്നതും ഇക്കാരണത്താലാണ്.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഐഫോണ്‍ മോഡലുകള്‍ ഓണ്‍ലൈന്‍ മര്‍ച്ചന്റ് സൈറ്റുകള്‍ വഴി ഈ ദീപാവലിക്കാലത്തും അതിന് മുമ്പ് ഫെസ്റ്റിവല്‍ ഓഫര്‍ സീസണ്‍ വഴിയുമൊക്കെ വിറ്റഴിഞ്ഞത്. ക്യാഷ് ബാക്കും വന്‍ വിലക്കുറവുമൊന്നും ഉപഭോക്താക്കളെ ആകര്‍ഷിച്ചില്ലെന്നു വേണം കരുതാന്‍. ഐഫോണ്‍ 6 ന് വില 18000 വരെ എത്തിയിരുന്നു. മുമ്പ് ഐഫോണ്‍ 6s ലഭിച്ച വിലക്ക് ഐഫോണ്‍ 7 ലഭിക്കുമെന്ന സ്ഥിതിയുമുണ്ടായിരുന്നു. എന്നിട്ടും കച്ചവടത്തില്‍ പ്രതീക്ഷിച്ചയത്ര നേട്ടമുണ്ടായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read Original Article Here

Show More
loading...

Related Articles

Leave a Reply

Close