39 കോടിയുടെ മയക്കുമരുന്നുമായി നാല് വിദേശികള്‍ പിടിയില്‍

മുംബൈ: 39 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശികളായ മൂന്ന് പേരും ഒരു ബ്രസീലിയന്‍ സ്വദേശിയും പിടിയില്‍. നൈജീരിയന്‍ സ്വദേശികളായ മൂന്ന് യുവാക്കളും ബ്രസീലിയന്‍ സ്വദേശിയായ ഒരു സ്ത്രീയുമാണ് പോലീസിന്റെ പിടിയിലായത്. കോടികള്‍ വിലവരുന്ന കൊക്കൈന്‍ സൗത്ത് ആഫ്രിക്കയിലേയ്ക്ക് കടത്താന്‍ ശ്രമിക്കവേയാണ് സംഘം വലയിലാകുന്നത് . മുംബൈ അന്ധേരിയിലെ മൗര്യന്‍ എസ്റ്റേറ്റ് റോഡില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Join Nation With Namo

പിടിയിലായവര്‍ നൈജീരിയന്‍ സ്വദേശികളായ നെറാസ് പൊഖൊഗോ, മൈക്കല്‍ ഹോപ്പ് സിമൊന്‍ അഗോബട്ടയും ബ്രസീലിയന്‍ സ്വദേശിയായ കാരല്‍ ഐര്‍സ് എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊക്കൈന്‍ കര്‍ട്ടനുകളുടെ പൈപ്പിലും റിങ്ങുകള്‍ക്കിടയിലും ഒളിപ്പിച്ച് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലേയ്ക്ക് കടത്താന്‍ കൊറിയര്‍ ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി.

പിടിയിലായവര്‍ മയക്കുമരുന്ന് കടത്തടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച കൊറിയര്‍ കമ്പനിക്ക് എന്തെങ്കിലും അറിവുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ 7 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Read Original Article Here

Digital Signage

Leave a Reply