48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായി റെഡ്മി നോട്ട് 7 ; വില 12,000 രൂപയോളം

Amazon Great Indian Sale

ഷാവോമിയുടെ ഏറ്റവും പുതിയ ഷാവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ സ്മാർട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ഷാവോമിയുടെ റെഡ്മി നോട്ട് 6 പരമ്പരയുടെ പിൻഗാമിയാണ് റെഡ്മി നോട്ട് 7. എന്നാൽ വലിയ മാറ്റങ്ങളോടെയാണ് ഷാവോമി പുതിയ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളത്. 48 മെഗാപിക്സലിന്റെ റിയർ ക്യാമറയാണ് ആ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. റെഡ്മി ഇനി ഒരു സ്വതന്ത്ര ബ്രാന്റ് ആയിരിക്കും. റെഡ്മി ബൈ ഷാവോമി എന്ന ബ്രാന്റിങ് ആയിരിക്കും ഇനി ഫോണിന് പിറകിലുണ്ടാവുക. നേരത്തെ പുറത്തിറങ്ങിയ റെഡ്മി ഫോണുകളിൽ ഉപയോഗിച്ചിരുന്ന മെറ്റൽ യുനിബോഡി ഡിസൈനിന് പകരം പിൻഭാഗത്ത് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസൈനോടുകൂടിയ പുതിയ ഗ്ലാസ് ഡിസൈനാണ് റെഡ്മി നോട്ട് 7നുള്ളത്. റെഡ്മി നോട്ട് 7 ന് മൂന്ന് വേരിയന്റുകളാണുള്ളത്. 48 മെഗാപിക്സലിന്റെ ക്യാമറയാണെങ്കിലും കുറഞ്ഞ വിലയിലാണ് ഷാവോമി ഫോൺ വിപണിയിലെത്തിക്കുന്നത്. റെഡ്മി നോട്ട് 7 ന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 999 യുവാൻ ആണ് വില. ഇത് ഇന്ത്യയിൽ 10,380 രൂപയാണ്. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാൻ ആണ് വില. ഇത് 12,458 രൂപയാണ്. അതായത് 15000 രൂപയ്ക്ക് താഴെയാണ് ഫോണിന് വിലവരുന്നത്. എന്നാൽ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണമില്ല. റെഡ്മി നോട്ട് 7 ന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടണൽ കവറും ഷാവോമി പുറത്തിറക്കി. വിവിധ കോണുകളിൽ നിന്നും നോക്കുമ്പോൾ നിറം മാറുന്നതാണ് ഈ കവർ. 29 യുവാനാണ് ഇതിന് വില (302 രൂപ) റെഡ്മി നോട്ട് 7 സവിശേഷതകൾ 2340 x 1080 പിക്സൽ റസലൂഷനിൽ 6.3 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസറിൽ മൂന്ന് ജിബി, നാല് ജിബി, ആറ് ജിബി റാം പതിപ്പുകളും 32 ജിബി 64 ജിബി സ്റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാർഡ് സൗകര്യവുമുണ്ട്. 48 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും ഡ്യുവൽ ക്യാമറയാണ് ഫോണിന് നൽകിയിട്ടുള്ളത്. സാംസങിന്റെ ജിഎം1 സെൻസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്സലാണ് ഫ്രണ്ട് ക്യാമറ. എഐ ഫീച്ചറുകളും പോർട്രെയ്റ്റ് മോഡും സെൽഫി ക്യാമറയിലുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണിതിന്. ടൈപ്പ് സി യുഎസ്ബി ചാർജിങ് പോർട്ടുള്ള ഫോണിൽ ക്വാൽകോമിന്റെ ക്വിക്ക് ചാർജിങ് സൗകര്യവും ലഭ്യമാണ്. റെഡ്മി നോട്ട് 7 നുള്ള അതേ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 7 പ്രോയിലും ഉള്ളത്. എന്നാൽ നോട്ട് 7 പ്രോയിലെ 48 മെഗാപിക്സൽ ക്യാമറയിൽ സാംസങ് സെൻസറിന് പകരം സോണി ഐഎംഎക്സ്586 സെൻസർ ആണ് ഉപയോഗിച്ചിട്ടുള്ളത്. Content highlights:Xiaomi launched redmi note 7 with 48 mp rear cameraRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply