6.5 ഇഞ്ച് നോച്ച് ഡിസ്‌പ്ലേ, കിരിന്‍ 710; വാവേ വൈ 9 (2019) പുറത്തിറങ്ങി

Amazon Great Indian Sale

വാവേ വൈ 9(2019) സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേ, തികിവ് 710 പ്രൊസസർ, ഡ്യുവൽ ഫ്രണ്ട്, റിയർ ക്യാമറകൾ എന്നിവയുമായാ ന്യായമായ വിലയിൽ വാവേ വൈ9 (2019) വിപണിയിലെത്തുന്നത്. ആമസോൺ വഴി വിൽപനയ്ക്കെത്തുന്ന ഫോണിന് 15,990 രൂപയാണ് വില. ജനുവരി 15 മുതൽ ഫോൺ വിപണിയിലെത്തും. ഫോൺ വാങ്ങുന്ന എല്ലാവർക്കും 2990 രൂപ വിലയുള്ള ബോട്ട് റോക്കേഴ്സ് സ്പോർട്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റ് സൗജന്യമായി ലഭിക്കും. ഗ്ലാസും, ലോഹവും ഇപയോഗിച്ചാണ് വാവേ വൈ 9 2019ന്റെ രൂപകൽപന. സാഫയർ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. 1080 x2340 പിക്സലിന്റെ ഫുൾവ്യുഡിസ്പ്ലേ പാനലാണ് ഫോണിലുള്ളത്. കിരിൻ 710 പ്രൊസർ ഫോണിന് ശക്തിപകരുന്നു. നാല്ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് സൗകര്യമുള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാം. 4000 എംഎഎച്ച് ബാറ്ററിയാണിതിന്. ഫിംഗർ പ്രിന്റ് സെൻസറും ഫോണിനുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.2 ലാണ് ഫോണിന്റെ പ്രവർത്തനം. 16 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റെയും സെൻസറുകളാണ് റിയർ ഡ്യുവൽ ക്യാമറയിലുള്ളത്. ഫ്ളാഷ് ലൈറ്റും ഉണ്ട്. അതേസമയം 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും സെൻസറുകളാണ് സെൽഫി ക്യാമറയിലുള്ളത്. വാവേയുടെ എഐ ഫോട്ടോഗ്രാഫി ഫീച്ചറുകൾ വൈ 9 ഫോണിന്റെ രണ്ട് ക്യാമറകളിലും ലഭ്യമാണ്. Content Highlights:Huawei Y9 2019 smartphone launched in indiaRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply