ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല. തിമിലയല്ല, മദ്ദളമല്ല, ഇലത്താളവുമല്ല. മുഖ്യനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍……

Amazon Great Indian Sale

ചാനലുകാരുടെ അജണ്ട ഇവിടെ ചെലവാകില്ല. ഇത് ആള് വേറെയാണ്. ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച കഠാരികൾക്കിടയിൽ ഊളിയിട്ടു പോയ വിജയൻ ഇനി മാധ്യമ സിൻഡിക്കേറ്റിൻ്റെ മൈക്കും പേനയും കണ്ടു പേടിക്കില്ല.

Amazon Great Indian Sale

കെവിൻ്റെ ദുർമരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എസ്ഐക്ക് ചെറിയ വീഴ്ച സംഭവിച്ചു. അതിന് അയാളെ സസ്പെൻഡ് ചെയ്തു, എസ്പിയെ സ്ഥലംമാറ്റി. സർക്കാരിന്റെ ഭാഗത്ത് യാതൊരു വീഴ്ചയോ ഉപേക്ഷയോ ഉണ്ടായിട്ടില്ല.

കെവിൻ തോട്ടിൽ കാൽവഴുതി വീണു മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടു കൊണ്ട് വ്യക്തമാണ്. മാധ്യമ പ്രവർത്തകർ കെട്ടിപ്പൊക്കിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയാണ്.

ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കി സധൈര്യം മുന്നേറുന്ന സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഒരാളെയും അനുവദിക്കില്ല.

Amazon Great Indian Sale

Leave a Reply