ബിജെപി യോട് അടുക്കുന്ന ജനത അത് പണ്ടേ തിരുവനന്തപുരം ആണ് എന്നത് വീണ്ടും തെളിയുകയാണ്, ആർ എസ് എസ് ന്റെ ശക്തികേന്ദ്രം അത് തകർക്കുക സാധ്യമായ ഒന്നല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത മൊത്തം വോട്ടിൽ തിരുവനന്തപുരം നഗരപരിധിയിൽ ഒന്നാം സ്ഥാനത്തെത്തിയത് ബിജെപിയായിരുന്നു തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രെസ്സോ സിപിഎമ്മോ അല്ല മറിച്ച് അത് ബിജെപിയാണ്. വെറും 6 കൗൺസിലർ മാരിൽ നിന്നും 35 എന്ന പ്രതിപക്ഷ സ്ഥാനം അത് മറ്റുള്ളവരുടെ ഉറക്കം കെടുത്തുകയാണ്, ബി ജെ പി യുടെ സംസ്ഥന കമ്മിറ്റി ഓഫീസ് ആക്രമണം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമണവുമൊക്കെ ഈ പേടിയുടെ ഭാഗമാണെന്നാണ് ബി ജെ പി ജില്ലാ നേതൃത്വം പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പുകൾ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തും എന്നതിന് യാതൊരുവിധ സംശയവുമില്ല,35 സീറ്റിൽ നിന്നും ബി ജെ പി കോർപറേഷൻ അമരക്കാരാകുവാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. 100 ൽ 75 എന്ന മാസ്മരിക സംഖ്യ ആണ് അടുത്ത ലക്ഷ്യം. ഇപ്പോൾ തന്നെ കോർപറേഷനിൽ കേന്ദ്ര ഗവൺമെൻറ് പദ്ധതികൾ മൂടി വയ്ക്കാനുള്ള ശ്രമങ്ങളെ പ്രതിപക്ഷം തുറന്നു കാട്ടി വികസനം ജനങ്ങൾക്ക് എന്ന് ബി ജെ പി നയം ശക്തമായി തുടരുകയാണ്. ഈ പ്രവർത്തന ശൈലി ആണ് ബി ജെ പി യെ ജനങ്ങളോട് അടുപ്പിക്കുന്നതും.
ന്യൂസ് ഡെസ്ക് തിരുവനന്തപുരം

അടുത്ത ഭരണം ബിജെപി ക്ക്