വ്യകതിപൂജ പൊളിച്ചടുക്കി സോഷ്യൽ മീഡിയ ജില്ലാ പ്രസിഡന്റിന് യുവാക്കളുടെ പരിഹാസം

ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ് നെ പുകഴ്ത്തി ജില്ലാ സെക്രട്ടറിയും സംഘവും നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് യുവ തലമുറ പൊളിച്ചടുക്കിയത്, ആർ എസ് എസ് നേതൃത്വത്തിൻറെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ് ബി ജെ പി തിരുവനന്തപുരം ജില്ലയിൽ കോർപറേഷനിലും ജില്ലയിലെ പഞ്ചായത്ത് മേഖലയിലും വൻ മുന്നേറ്റം നടത്തിയത്. എന്നാൽ അതൊക്കെ വിസ്മരിച്ച് കൊണ്ട് ജില്ലാ നേതൃത്വത്തിലെ ചിലരും പ്രസിഡന്റിന്റെ സ്വന്തം പെയ്ഡ് മീഡിയായിലെ ചില സംഘവുമാണ് സുരേഷിന് പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ ഇത്തരം പരിശ്രമം തുടങ്ങിയിരിക്കുന്നത്. എന്നാൽ ഒരു കൂട്ടം യുവാക്കളുടെ നിര വ്യക്തി പൂജയെ പൊളിച്ചടുക്കിയിരിക്കുകയാണ്. ജില്ലാ നേതൃത്വം പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിപ്പോയി പോസ്റ്റ് ,
മറുപടി കമെന്റുകൾ ഇപ്രകാരം
1 അല്ലയോ ചേച്ചി 1967 ആദ്യം ശാഖാ തിരുവനന്തപുരത്ത് തുടങ്ങിയത് സുരു ആയിരുന്നു, അന്ന് (പത്മവിഭൂഷൺ കിട്ടിയ) പരമേശ്വര ജി വെറും കാഴ്ചക്കാരൻ ആയിരുന്നു, സി കെ പി യെ ശാഖയിൽ കൊണ്ട് വന്നതും ശ്രീമാൻ സുരേഷ് ആയിരുന്നു അല്ലെ,…. ഹമ്മോ…… ആദ്യമായി തിരുവനന്തപുരത്ത് ബി ജെ പി യെ ജയിപ്പിക്കാൻ ചുക്കാൻ പിടിച്ചതും സുരു ആയിരുന്നു അല്ലെ,…. പിന്നെ ഈ പറയുന്ന 35 സീറ്റ് അത് എങ്ങനെ ഉണ്ടായി എന്ന് ഒന്ന് ചിന്തിക്കണം ബി ജെ പി ആപ്പീസിൽ നിന്നും വിസിൽ മുഴങ്ങിയാൽ ഉണ്ടാകുന്നതല്ല ഈ 35 സീറ്റ് അത് അങ്ങ് കാര്യാലയത്തിൽ നിന്നും വരുന്ന ശക്തിയാണ് ചേച്ചി, പിന്നെ ഗ്രൂപ്പ് കളിച്ചും ജില്ലാ പ്രസിഡന്റ് ആകേണ്ടിയിരുന്ന ആളിനെ നേരത്തെ പോയി കണ്ട് മണ്ഡലം പ്രസിഡന്റ് ആക്കിയ ഈ മാന്യദേഹം വിചാരിച്ചിട്ടല്ല ജില്ലയിൽ 35 സീറ്റ് ബി ജെ പി ഉണ്ടാക്കിയത് എന്ന് മാന്യമായി ഓർമിപ്പിക്കുന്നു. ആർ എസ് എസ് എന്താണെന്ന് ഇടയ്ക്കിടയ്ക്ക് സുരേഷ് ഓർക്കുന്നത് നല്ലതായിരിക്കും. എന്ന് ഐ ടി സി ഓ ടി സി ഒന്നും പോകാത്ത ഒരു സംഘ സ്നേഹി സംഘി….
2 അഡ്വക്കേറ്റ് സുരേഷ് ഒറ്റക്ക് വീടുകളിൽ കയറി ഇറങ്ങി വോട്ട് പിടിച്ചാണ് ബിജെപിയെ വളർത്തിയത് അല്ലേ…. അറിഞ്ഞില്ല്യ….അഹോരാത്രം നിങ്ങൾ ബിജെപിക്കാർക്ക് വേണ്ടി പ്രയത്നിച്ച ആർഎസ്എസ് കാരുണ്ട്….
അവർ ആദർശത്തിൽ മാത്രം വിശ്വസിക്കുന്നത് കൊണ്ട് അവർക്ക് പോകാൻ കാറില്ല… ഇല്ലാത്ത മേന്മകൾ പറഞ്ഞു നടക്കാൻ പി ആർ തൊഴിലാളികൾ ഇല്ല….
3 ഇതിനു പിന്നിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച മഹാപ്രസ്ഥാനമുണ്ട്.. പേര് RSS… മഴയും വെയിലും കൊണ്ട് ആരോടും പരാതിയോ പരിഭവമോ പറയാതെ കിട്ടിയ നിർദ്ദേശം അതേപടി അനുസരിക്കുന്ന പ്രവർത്തകർ.. അവരൊഴുക്കിയ വിയർപ്പിന് വിലയില്ലേ?

Leave a Reply