ഡാറ്റ ചോർച്ച; ഇന്ത്യയിൽ ഡാറ്റ സെർവറുകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

Amazon Great Indian Sale

Amazon Great Indian Sale

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക എന്ന ബ്രിട്ടീഷ് സ്ഥാപനം 87 മില്യൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചുവെന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ ആശങ്ക രേഖപെടുതിയത്‌.

ഡാറ്റ പങ്കുവയ്ക്കൽ നിയന്ത്രിക്കണമെന്നും സെർവറുകൾ രാജ്യത്തിനകത്ത് സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു എന്നാണ് ലഭിക്കുന്ന വിവരം, ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോര്‍ട്ട്‌ ചെയുന്നു.

ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ചൊവ്വാഴ്ച യുഎസ് കോൺഗ്രസ്സിനു മുന്നിൽ ഹാജരായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ ദോഷകരമായി ഉപയോഗിക്കുന്നത് തടയാന്‍ തനിക്ക് സാധിച്ചില എന്നും യുഎസ് കോൺഗ്രസ്സിനെ അറിയിച്ചു.

ഗൂഗിള്‍, ഫേസ്ബുക്ക്, വാട്സ് അപ്പ്‌, ഇന്‍സ്ടഗ്രം പോലുള്ള വന്‍കിട കമ്പനികളുടെ പ്ലാറ്റ്ഫോമുകളിൽ സൃഷ്ടിച്ച ഭൂരിഭാഗം ഉപയോക്തൃ ഡാറ്റകളും അന്തർദേശീയ സെർവറുകളില്‍ ആണ് സംഭരിച്ചിരിക്കുന്നത്ത്. അതിലുപരി, ഈ സെർവറുകളിലേക്കുള്ള ആക്സസ് – അവർ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ – യുഎസ് നിയമങ്ങളും ചില അന്താരാഷ്ട്ര ഉടമ്പടികളുടെയും നിയന്ത്രണത്തിലാണ്.

Amazon Great Indian Sale

Leave a Reply