22.9 C
Cochin, IN
August 13, 2018
Dhwani News
  • Home
  • എഡിറ്റോറിയൽ
  • Editorial
  • ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭനഷ്ട്ട കണകിലെ പൊരുള്‍
Editorial Latest Politics എഡിറ്റോറിയൽ

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭനഷ്ട്ട കണകിലെ പൊരുള്‍

ജിതിന്‍ ജേക്കബ്‌ ഏഴുതുന്നു….

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭനഷ്ട്ട കണക്കുകളിലൂടെ കണ്ണോടിച്ചാൽ ഒരുകാര്യം വ്യക്തമാകും. 21 പൊതുമേഖലാ ബാങ്കുകളിൽ 19 എണ്ണവും നഷ്ടത്തിൽ. അപ്പോൾ നരേന്ദ്രമോഡി രാജിവെക്കണം അല്ലേ?

ഇനി പറയുന്നവ പൊട്ടകിണറ്റിലെ അന്തംകമ്മി സുഡാപ്പികൾക്കു വേണ്ടിയുള്ളതല്ല. നിങ്ങളെ കൊണ്ട് ഇതൊന്നും താങ്ങില്ല. വെറുതെ താഴോട്ട് വായിച്ച് കിളിപോകേണ്ട.

മാർച്ച്‌ 31 2018 ലെ എല്ലാ ബാങ്കുകളുടെയും ഓപ്പറേറ്റിംഗ് profit നോക്കിയാൽ വിവരമുള്ളവന്, നോട്ട് ദി പോയിന്റ്, വിവരമുള്ളവന് കാര്യം മനസിലാകും. (ഇനിയും പോസ്റ്റ്‌ വായിക്കുന്ന അന്തംകമ്മികൾ സ്ഥലം വിടേണ്ടതാണ്).

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഡിസംബർ 2017 ലെ കണക്കനുസരിച്ചു ഏകദേശം 7.77 ലക്ഷം കോടിയാണ്.

കോര്പറേറ്റുകൾക്കു വാരിക്കോരി വായ്‌പ്പാ കൊടുത്തു. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളി എന്നൊക്കെ ആഞ്ഞു തള്ളിയ അവതാരങ്ങളൊക്കെ ദേശീയ ദിനപത്രങ്ങളൊക്കെ ഒന്ന് മറിച്ചു നോക്കണം. ബാങ്കുകൾ ടെക്നിക്കൽ write off ചെയ്യുമ്പോൾ കോർപറേറ്റുകളുടെ കടം എഴുതിത്തള്ളി എന്ന് അട്ടഹസിക്കുന്ന അന്തംകമ്മികളെ ടെക്നിക്കൽ write off എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാൻ നിൽക്കുന്നില്ല. ഒരിക്കൽ ഒന്ന് ശ്രമിച്ചതാണ്. വെറുതെ കുറെ സമയം കളഞ്ഞു.

കോർപ്പറേറ്റ് കമ്പനികളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ പാർലമെന്റ് 2016 ൽ പാസ്സാക്കിയ പുതിയ നിയമമാണ് Insolvency and Bankruptcy Code (IBC), 2016.

അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്തിനാണ് എന്തിനാണ് ബാങ്കുകൾ ഇത്രയും വലിയ തുക ലാഭത്തിൽ നിന്നും മാറ്റി കിട്ടാക്കടത്തിന്റെ പ്രൊവിഷനായി വെച്ചിരിക്കുന്നത് എന്നറിയേണ്ടേ? സിമ്പിൾ ആയി പറഞ്ഞാൽ ഒരു അക്കൗണ്ട് കിട്ടാക്കടം ആയിക്കഴിഞ്ഞാൽ ആ തുകയുടെ അത്രയും തന്നെ ബാങ്കുകൾ അവരുടെ ലാഭത്തിൽ നിന്നും മാറ്റിവെക്കണം.

ഉദ്ദാഹരണത്തിനു 100 കോടിയുടെ ലോൺ അക്കൗണ്ട് NPA അല്ലെങ്കിൽ കിട്ടാക്കടം ആയി എന്നുവെക്കുക.ആ 100 കോടി രൂപ ബാങ്കുകൾക്ക് തിരിച്ചു കിട്ടിയേക്കാം കിട്ടാതിരുന്നേക്കാം, അതിൽ കുറച്ച് മാത്രം കിട്ടിയേക്കാം. അതിനൊരു ഉറപ്പില്ല.അതുകൊണ്ട് RBI പറഞ്ഞു കിട്ടാക്കടം എത്രയുണ്ടോ അത്രയും തുക ലാഭത്തിൽ നിന്നും മാറ്റി പ്രൊവിഷൻ ആയി വെക്കണം എന്ന്.

അതുകൊണ്ടാണ് ഓപ്പറേറ്റിംഗ് പ്രൊഫിറ്റിൽ നിന്നും provision for bad loan എന്ന് പറഞ്ഞ് ഇത്രയും തുക മാറ്റിവെക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ദേശീയ ബാങ്കുകൾ ബാലൻസ് ഷീറ്റിൽ നഷ്ട്ടം കാട്ടുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ?

ഇപ്പോൾ കിട്ടാക്കടം ആയത് നാളെ തിരിച്ചടക്കുമ്പോൾ നേരിട്ട് ലാഭത്തിലേക്കാണ് വരുന്നത്. മുകളിൽ പറഞ്ഞ
IBC വന്നതോടെ കമ്പനികളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കാലതാമസം 270 ദിവസമായി കുറഞ്ഞു. (പക്ഷെ pracatically അത്‌ ഒരു വർഷം വരെ ആകാം).

ഇന്ത്യയുടെ ദേശസാൽകൃത ബാങ്കുകളുടെ 25% കിട്ടാക്കടവും 12 കമ്പനികളുടേതാണ്. ഇവരുടെ മാത്രം തിരിച്ചടവ് ഏകദേശം 2.54 ലക്ഷം കോടി രൂപയുണ്ട്.

ഈ 12 കമ്പനികളെയും പൂട്ടിയാൽ തന്നെ പകുതി തലവേദന ഒഴിയും. IBC വന്നതോടെ ഈ 12 കമ്പനികളിൽ പെട്ട ബുഷൻ സ്റ്റീലിന്റെ ഏതാണ്ട് 35000 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾക്ക് തിരികെ കിട്ടി.ഇന്ന് ഇലക്ട്രോ സ്റ്റീൽ എന്ന കമ്പനിയുടെ 13300 കോടി രൂപയുടെ കിട്ടാക്കടവും തിരികെ കിട്ടിയിട്ടുണ്ട്.

ബാക്കിയുള്ള 10 കമ്പനികളുടെ കിട്ടാക്കടവും വരും ദിവസങ്ങളിൽ settle ചെയ്യും എന്ന് കരുതുന്നു.അതിനുള്ള നടപടികൾ തുടരുകയാണ്.

അതോടൊപ്പം ചെറുതും വലുതുമായ 750 കമ്പനികൾക്ക് IBC പ്രകാരമുള്ള നോട്ടീസ് കൊടുത്തുകഴിഞ്ഞു. ഡിസംബർ 2018 ട്ടോടു കൂടെ ദേശസാൽകൃത ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറയുകതന്നെ ചെയ്യും.

ഇതൊന്നും കേരളത്തിലെ മാധ്യമങ്ങളിൽ വരില്ല.പക്ഷെ സോഷ്യൽ മീഡിയയുടെ കാലമായതുകൊണ്ടു പണ്ടത്തേതുപോലെ എല്ലാം ഒളിപ്പിക്കാൻ പറ്റില്ലല്ലോ. അപ്പോൾ അന്തംകമ്മികളും, ചാനൽ ജഡ്ജിമാരും ഇതൊന്നുംകണ്ടു നിർത്തേണ്ട, നരേന്ദ്രമോഡി സർക്കാർ കോർപറേറ്റുകളുടെ കടം എഴുതിത്തള്ളുന്നു എന്ന കവലപ്രസംഗം തുടർന്നും അങ്ങ് കാച്ചുക.

അതുകേട്ട് അന്തംകമ്മികൾ കയ്യടിക്കും പക്ഷെ വിവരമുള്ളവർക്കു കാര്യം മനസിലാകും എന്നോർത്താൽ നന്ന്.

Related posts

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി റിലയന്‍സ്ന്‍റെ മറുപടി

admin

മുതിർന്ന പത്രപ്രവർത്തകന്‍ ജാഫർ ഇർഷാദ് ആർ.എസ്.എസ് നടത്തുന്ന സാമൂഹ്യ സേവനങ്ങളെ കുറിച്ച് പറഞ്ഞത്.

admin

സോമനാഥ് ചാറ്റർജിയുടെ വിയോഗത്തില്‍ കെവിഎസ് ഹരിദാസിന്റെ ഒരു കുറുപ്പ്

admin

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More