അപ്പർകുട്ടനാട്ടിൽ കര്‍ഷകര്‍ക് കൈതാങ്ങായി ശ്രീ സുരേഷ് ഗോപി എം പി

Amazon Great Indian Sale

അപ്പർകുട്ടനാട്ടിൽ ഓരുവെള്ളം കയറുന്നതിന് സ്ഥിരം തടയണ സംവിധാനം നിർമ്മിക്കുന്നതിനായി എം പി ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ച
ശ്രീ സുരേഷ് ഗോപി എം പിക്ക് ചെന്നിത്തല കോട്ടമുറി ജംക്ഷനിൽ പൗരസ്വീകരണം നൽകി.
പൗരസ്വീകരണം ഉദ്ഘാടനം ബഹു കേന്ദ്രമന്ത്രി ശ്രി അൽഫോൺസ് കണ്ണന്താനം നിർവ്വഹിച്ചു.

Amazon Great Indian Sale

2016 ൽ മുൻ കൃഷി ഡയറക്ടർ ആർ ഹേലിയുടെയും കാർഷിക ശാസ്ത്രജ്ഞരായ കെ ജി പത്മകുമാർ , ഡോക്ടർ ലീനാകുമാരി ജയപ്രകാശ് തുടങ്ങിയ വിദഗ്ധരുടെ സാന്നിധ്യത്തിലും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി നടത്തിയ കൂട്ടായ്മയിലാണ് ഈ പദ്ധതിക്ക് ആവശ്യമായ നിർദേശങ്ങളും ചർച്ചകളൂം രൂപപ്പെട്ടത്. 465 കോടി രൂപയുടെ സമഗ്രവികസന ലക്ഷ്യം വച്ചുള്ള ഈ പദ്ധതി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശ്രീ രാധ മോഹൻ സിങ്ങിനു നൽകിയിരിക്കുകയാണ്. കാലങ്ങളായി കുട്ടനാടും അപ്പർകുട്ടനാടും നേരിടുന്ന വലിയ ഭീഷണിക്ക് പരിഹാരമാണ് ഈ പദ്ധതി.
ഓരുവെള്ളം കയറുന്നതിന് സ്ഥിരം തടയണ സംവിധാനം നിർമിക്കുന്നതു വഴി ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് സ്ഥിരം പരിഹാരമാവുകയാണ് ഇപ്പോൾ.

Amazon Great Indian Sale

Leave a Reply