മോദിയുടെ തന്ത്രങ്ങള്‍ വിജയിച്ചു, ഇന്ത്യ 7.3 ശതമാനം വളർച്ചയുമായി ഏഷ്യയിൽ ഒന്നാമതെത്തും

Amazon Great Indian Sale

Amazon Great Indian Sale

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയിലേക്ക് മുന്നേറുകയാണെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍ ലോകബാങ്ക് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണിത്

നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ കൂടാതെ വ്യാവസായിക ഉത്പാദനക്ഷമത ഉയരുന്നതിന്‍റെയും ബാങ്കിങ് രംഗത്തെ പരിഷ്‌കരണങ്ങളുടെയും ഫലമായി ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.). നോട്ടുനിരോധനവും ജിഎസ്ടിയും പോസിറ്റീവായ രീതിയിലാണ് ഇന്ത്യന്‍ സമ്പദ്ഘടനയോട് പ്രതികരിച്ചതെന്ന് ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ സമ്പദ്ഘടന നടപ്പു സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് എ.ഡി.ബി.യുടെ നിഗമനം. ഇതോടെ, ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന എന്ന സ്ഥാനത്ത് ഇന്ത്യ തിരിച്ചെത്തുകയും ചെയ്യും.
കഴിഞ്ഞ രണ്ടുവര്‍ഷമായി വളര്‍ച്ചാ നിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.6 ശതമാനമായിരുന്നു വളര്‍ച്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2016-17 ലാകട്ടെ, 7.1 ശതമാനമായിരുന്നു വളര്‍ച്ച.

ഗ്രാമീണ മേഖലയിലെ ഉപഭോഗം കൂടുന്നതും സ്വകാര്യ നിക്ഷേപം വര്‍ധിക്കുന്നതും ഇന്ത്യയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുമെന്നാണ് എ.ഡി.ബി.യുടെ കണക്കുകൂട്ടല്‍. പരിഷ്‌കരണ നടപടികളുടെ ഭാഗമായി വിദേശ നിക്ഷേപം വന്‍തോതില്‍ ഉയരുകയും ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുക കൂടി ചെയ്യുന്നതോടെ വളര്‍ച്ചയ്ക്ക് വേഗം കൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ വര്‍ഷം 6.9 ശതമാനം വളര്‍ച്ച കൈവരിച്ച ചൈനയില്‍ ഈ വര്‍ഷം 6.6 ശതമാനമായി കുറയുമെന്ന് എ.ഡി.ബി. വ്യക്തമാക്കുന്നു. അടുത്ത വര്‍ഷമാകട്ടെ ഇത് വീണ്ടും 6.4 ശതമാനത്തിലേക്ക് താഴുമെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപിക്കുന്നത്.

Amazon Great Indian Sale

Leave a Reply