നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്

Amazon Great Indian Sale

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നാജിനയില്‍ നിന്നുള്ള ദലിത് വിഭാഗത്തില്‍ പെട്ട ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

Amazon Great Indian Sale

തനിക്ക് ലഭിച്ച സംവരണം കൊണ്ടാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍ സൂചിപിക്കുന്നു. “ഒരു ദലിതാനായത് കൊണ്ട് തന്നെ എന്‍റെ കഴിവുകള്‍ പ്രയോജനപെടുത്താന്‍ സാധിക്കില്ല. ഞാന്‍ എംപിയായതിന് കാരണം എനിക്ക് ദലിതനെന്ന സംവരണം ലഭിച്ചതിനാലാണ്. ഈ നാല് വര്‍ഷത്തിനുള്ളില്‍ 30 കോടി ദലിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല”, കത്തില്‍ പറയുന്നു.

പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെയും കത്തില്‍ പരാമര്‍ശം ഉണ്ട്.

Amazon Great Indian Sale

Leave a Reply