പതഞ്ജലി വസ്ത്ര നിര്‍മാണ രംഗത്തേക്ക്

ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് അടുത്ത വര്‍ഷം തന്നെ വസ്ത്ര നിര്‍മാണ രംഗത്തേക്കും കടക്കുമെന്ന് പതഞ്ജലി ഗ്രൂപ്പ് സഹ സ്ഥാപകന്‍ ബാബ രാംദേവ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയാകും അടുത്ത വര്‍ഷം പുറത്തിറക്കുന്നത്. സ്‌പോര്‍ട്‌സ്, യോഗ വസ്ത്രങ്ങളും ഇതോടൊപ്പം പുറത്തിറക്കും. അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018നിടയിലാണ് ബാബ പുതിയ പ്രഖ്യാപനം നടത്തിയത്.

ആളുകള്‍ എന്നോടു ചോദിക്കാറുണ്ട്, എന്നാണ് നിങ്ങളുടെ കമ്പനി ജീന്‍സുകള്‍ പുറത്തിറക്കുന്നതെന്ന്. ആളുകള്‍ നിരന്തരമായി വസ്ത്ര നിര്‍മാണത്തെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെ ഈ ബിസിനസിലേക്ക് കടക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബാബ രാംദേവ് പറഞ്ഞു.

നിലവില്‍ കോസ്‌മെറ്റിക്‌സ്, ഫുഡ് പ്രൊഡക്റ്റ്‌സ് രംഗത്താണ് പതഞ്ജലി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് ഇറങ്ങാന്‍ താത്പര്യമുള്ളതായി കാണിച്ച് ബാബ പ്രസ്താവന നടത്തിയിരുന്നു. സ്വദേശീയമായ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ താത്പര്യമുണ്ടെന്നാണ് ബാബ പറഞ്ഞത്.

ആയുര്‍വേദ രംഗത്ത് പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ലാഭത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply