അക്രമമല്ല അഹിംസയാണ് തന്‍റെ മാർഗ്ഗം എന്ന് പ്രധാനമന്ത്രി

Amazon Great Indian Sale

ന്യൂഡൽഹി: പാർലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 12 ന് ഒരു ദിവസത്തെ ഉപവാസമനുഷ്ഠിക്കും.

Amazon Great Indian Sale

കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനം കാരണം  ലോകസഭ രാജ്യസഭ സമ്മേളനങ്ങള്‍ തടസപെട്ടിരുനു. കോണ്‍ഗ്രസിന്‍റെ ജനങ്ങൾക്കെതിരായ ഈ നടപടികൾക്കെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ഉപവാസം.

വിവിധ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം നിരാഹാരമിരിക്കും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ കര്‍ണാടകയില്‍ ആയതിനാല്‍ ഹൂബ്ലിയിൽ ഉപവാസമനുഷ്ഠിക്കും, ബി.ജെ.പി എം.പി മാര്‍ സ്വന്തം ലോകസ്ഭ മണ്ഡലങ്ങളിലും ഉപവസിക്കും.

പാർലമന്റെ തടസ്സപ്പെട്ട 23 ദിവസത്തെ ശമ്പളവും മറ്റ് അലവൻസുകളും എൻ.ഡി.എ എംപിമാർ നേരത്തേ ഉപേക്ഷിച്ചിരുന്നു.ജനങ്ങളെ സേവിക്കാനാണ്‌ എം.പിമാരെ സഭയിലേക്ക് അയക്കുന്നത്, അതിനാണ് ‌ശമ്പളം തരുന്നത്. ജോലി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ധാർമ്മികമായി ശമ്പളം വാങ്ങാൻ എം.പി മാര്‍ക്ക് അവകാശമില്ലെന്ന് എൻ.ഡി.എ വ്യക്തമാക്കിയിരുന്നു.

Amazon Great Indian Sale

Leave a Reply