ബിജെപി പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ ചവിട്ടികൊന്നു; വരാപ്പുഴ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

Amazon Great Indian Sale

കൊച്ചി: തന്‍റെ സഹോദരനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി പോലിസ് മര്‍ദിച്ചുവെണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത്. വണ്ടിയിലും,സ്റ്റേഷനിലും വെച്ച് പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാന്‍ മനപൂര്‍വ്വം വൈകിയെന്നും രഞ്ജിത്ത് ആരോപിക്കുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുളം റേഞ്ച് ഐജി അറിയിച്ചു. ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പോലീസ് അടിവയറ്റിൽ ബൂട്ടിട്ട് ചവിട്ടുകയായിരുന്നെന്ന് ബന്ധുക്കൾ കമ്മീഷന് മൊഴി നൽകി.

Amazon Great Indian Sale

ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ശ്രീജിത്ത് പ്രതിചേര്‍ക്കപ്പെട്ടത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീജിത്ത് തന്റെ ശാരീരിക വിഷമം കോടതിയോട് തുറന്ന് പറയുകയും ചികിത്സവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് (ചൊവാഴിച്ച) വരാപ്പുഴ പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.

ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു. വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനില്‍ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേെനാടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വിശദീകരണം.

ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ നിയമം പരിപാലിക്കാനും പോലീസിന് നിയന്ത്രിക്കാനും പ്രാപ്തിയില്ലാത്ത പിണറായി വിജയൻ ആഭ്യന്തരമന്ത്രിസ്ഥാനം ഉടൻ ഒഴിയണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Amazon Great Indian Sale

Leave a Reply