Home Kerala ഡോ. ആര്‍. ബാലശങ്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍?

ഡോ. ആര്‍. ബാലശങ്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍?

1
SHARE

ബിജെപി ഇന്റലച്ച്യല്‍ സെല്‍ കണ്‍വീനര്‍ ഡോ.ആര്‍ ബാലശങ്കര്‍ നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു എന്ന് സൂചന. സ്ഥിതികരണം ഉടന്‍ വരും എന്ന് പ്രേതിക്ഷികുന്നു.

ആര്‍.ബാലശങ്കര്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലി മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആണ്. ദ് വീക്ക്, പ്രോബ്, ഓങ്ക്കൂർ തുടങ്ങിയ മാസികകളിൽ മുതിർന്ന സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഫിനാൻഷ്യൽ എക്സ്പ്രസ്, ഫ്രീ പ്രസ് ജേർണൽ തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ, വികസനത്തിൽ ആയിരക്കണക്കിന് ലേഖനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയും പ്രശസ്ത വെക്തികളുടെയും അഭിമുഖം അദ്ദേഹം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ പുസ്തക അവലോകനങ്ങൾ ഏറെ പ്രാധാന്യമുള്ളവയാണ്, അദ്ദേഹത്തിന്‍റെ നിരവധി ലേഖനങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, സൺഡേ ഗാർഡിയൻ, ഏഷ്യൻ ഏജ്, ഡെക്കാൺ ക്രോണിക്കിൾ, ഡിഎൻഎ എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ABN ലൈവ്, ഡെയ്ലി ഓ തുടങ്ങിയ നിരവധി ഓൺലൈൻ പോർട്ടലുകളിലും ഇദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിവായി മലയാളം എഴുതുന്നു, കേസരി വീക്കിലിയിലും മറ്റു പ്രശസ്ത മലയാളം പ്രസിദ്ധീകരണങ്ങളിലും അദേഹത്തിന്‍റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

1998 മുതൽ 2004 വരെ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തില്‍ ഉപദേഷ്ടാവായി ഡോ. ആ ബാലശങ്കർ സേവനമനുഷ്ടിച്ചു.

ഡോ.ബാലശങ്കറിന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഡബിള്‍ എം.എയും, ഐ ടി & ടെലികമ്യൂണിക്കേഷൻ ചരിത്രത്തില്‍ പി.എച്ച്.ഡി യും ഉണ്ട്. ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭം, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷനും ഹിസ്റ്ററി ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വത്തില്‍ അടുപ്പവും സ്വാധീനവുമുള്ള ചുരുക്കം ചില മലയാളികളില്‍ ഒരാള്‍. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബാലശങ്കറിനെ കേരളഘടകത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here