സ്വന്തം വിജയം ഉറപ്പുണ്ടോ: മോദിയെ തോൽപിക്കുമെന്ന് പറഞ്ഞ രാഹുലിന് ബിജെപിയുടെ ചുട്ട മറുപടി…

Amazon Great Indian Sale

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിൽ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുവാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ സാധിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി.

Amazon Great Indian Sale

മോദിയെക്കുറിച്ചോര്‍ത്ത് രാഹുല്‍ ഗാന്ധി വിഷ്മികണ്ടെന്നും 2019ല്‍ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും, റായ്ബറേലിയിലും തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയ ഗാന്ധിയും ശ്രദ്ധിക്കണമെന്നും ബിജെപി പറഞ്ഞു. ബിജെപി വക്താവ് ആയ അനില്‍ ബലുണിയാണ് രാഹുലിന് മറുപടി നല്‍കിയത്.

രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും ഇത്രയുംകാലം അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങളില്‍ ഇതില്‍ വളരെ  നിരാശരര്‍ ആണെന്നും അനില്‍ ബലുണി പറയുന്നു. അതിനാല്‍ ഇരുവരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

Amazon Great Indian Sale

Leave a Reply