രാഹുൽ ഗാന്ധിയുടെ രാജ്ഘട്ടിലെ ഉപവാസം വെറും രാഷ്ട്രീയ നാടകം: കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍

Amazon Great Indian Sale

കർണാടകത്തിലെ ദളിതർക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ കോൺഗ്രസ് നേതാക്കൾ മറന്നുവെന്നും 9080 കേസുകളിൽ സിദ്ദരാമയ്യയുടെ ഭരണകാലത്ത് രജിസ്റ്റര്‍ ചെയ്തു, 358 ദലിതർ കൊല്ലപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

Amazon Great Indian Sale

കർണാടകയിൽ ദളിത് കൊലപാതകം, ദളിത് ബലാത്സംഗം, ദളിത് സ്ത്രീകള്‍ക്ക് നേരെ ആക്രമണം എന്നിവ  തുടരുന്നു. അതുകൊണ്ടാണ് മിസ്റ്റർ ഗാന്ധിക്ക് ഒരു ഉറപ്പില്ലാതെ ഒരു നിരാഹാര സമരം നടത്തുന്നത്. ദളിതുകൾ ഉൾപ്പെടെയുള്ള സമുദായങ്ങളെ വിഭജിക്കുന്നത്‌ കോൺഗ്രസാണ്. ജനാധിപത്യത്തിന്റെ വികസനത്തിനും സംരക്ഷണത്തിനും ബിജെപി എന്നും നിലകൊള്ളുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

കർണ്ണാടകയിലെ എല്ലാ ജനവിഭാഗങ്ങളും ബി.ജെ.പി.ക്ക് വോട്ട് ചെയ്യുമെന്നും, വീണ്ടും ബി.ജെ.പി യെ അധികാരത്തിലേക്ക് കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. ജാതികളെ ഭിന്നിപ്പിക്കാൻ കോണ്‍ഗ്രസ്‌ ഗൂഢാലോചന നടത്തുക ആണ് എന്നും പ്രകാശ് ജാവേദ്കര്‍ കൂട്ടിചേര്‍ത്തു.

Amazon Great Indian Sale

Leave a Reply