ഒക്ടോബർ 10 ന് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രതിഷേധ പ്രാർത്ഥനായജ്ഞ സംഗമം പാളയത്ത് ഗണപതി ക്ഷേത്രത്തിന് സമീപം വച്ച് നടത്തുന്നു. താലൂക്ക് യൂണിയൻ പ്രസിഡൻറ് സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക, താലൂക്ക് യൂണിയൻറെ കീഴിലുള്ള എല്ലാ കരയോഗങ്ങളിലെയും പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വൻ പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഷേധം ശക്തമാക്കാനും എൻ.എസ് എസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്
